ഓര്‍മയോടും മറവിയോടും എനിക്ക് എല്ലാക്കാലത്തും ഒരേപോലെ യുദ്ധമായിരുന്നു. ചിട്ടയില്ലാത്ത മേശവലിപ്പ് പോലെ മസ്തിഷ്കം തിരഞ്ഞത് മാത്രം തരാതെയിരുന്നു. മുഖങ്ങള്‍, പേരുകള്‍, കഥകള്‍. അലസമായി ഉപേക്ഷിച്ച ഷേവിംഗ് ബ്ലേഡോ പേപ്പര്‍ പിന്നോ പോലെ ചിലതൊക്കെ അറിയാതെ കയ്യില്‍ കൊണ്ട് ചോര പൊടിച്ചിട്ടുമുണ്ട്. വിരഹവും തോല്‍വിയും പിഴവുകളും മാത്രമല്ല, ചില സാമര്‍ത്ഥ്യങ്ങളും നേട്ടങ്ങളും പിന്നീട് കൂര്‍ത്ത നാരായങ്ങളായി ഖിന്നാക്ഷരങ്ങള്‍ കോറിയിട്ടുണ്ട്.... രണ്ടാമതൊരാളുടെ കണ്ണില്‍ ആഴം കുറഞ്ഞ മുറിവുകള്‍, ഒരുപക്ഷേ, എല്ലാവരിലും ഉണ്ടായിരിക്കണം.
"It would be interesting to know what it is men are most afraid of. Taking a new step, uttering a new word, is what people fear most." - Dostoevsky
Monday, 17 November 2014
Friday, 24 October 2014
Wednesday, 25 June 2014
Thursday, 5 June 2014
Monday, 10 March 2014
പെയ്തത് എത്ര എന്നറിയാന്‍
കുടയുടെ കീഴില്‍ നിന്നതും
കുട മടക്കി കൂരകളുടെ ചുവട്ടില്‍
നിന്നതും
ആകെ മൊത്തം മഴയില്‍ നിന്ന്
കുറയ്ക്കണം.
കുടയുടെ കീഴില്‍ നിന്നതും
കുട മടക്കി കൂരകളുടെ ചുവട്ടില്‍
നിന്നതും
ആകെ മൊത്തം മഴയില്‍ നിന്ന്
കുറയ്ക്കണം.
ശീല തുറന്നു കിട്ടാന്‍ വൈകിയതും
കാറ്റ് പിന്നിലേക്ക് വലിച്ചതും
ചാറ്റലടിച്ചതും
പങ്കുകുടകളുടെ അരികില്‍
നിന്നതും കുറയ്ക്കേണ്ടതില്ല
കാറ്റ് പിന്നിലേക്ക് വലിച്ചതും
ചാറ്റലടിച്ചതും
പങ്കുകുടകളുടെ അരികില്‍
നിന്നതും കുറയ്ക്കേണ്ടതില്ല
ഓര്‍ക്കാപ്പുറത്ത് മരം പെയ്തതും
പൊട്ടിയ ഓടിലൂടെ ഇറ്റി വീണതും
ബോണസ്.
ജനിച്ചതിനു മുന്‍പും മരണത്തിനു
ശേഷവും നഷ്ടക്കണക്കില്‍.
പൊട്ടിയ ഓടിലൂടെ ഇറ്റി വീണതും
ബോണസ്.
ജനിച്ചതിനു മുന്‍പും മരണത്തിനു
ശേഷവും നഷ്ടക്കണക്കില്‍.
മഴയുടെ ആയുസ്സ് പുസ്തകത്തില്‍
എന്‍റെ സാന്നിദ്ധ്യം
ഒരു കവിള്‍ വെള്ളത്തിലും താഴെ.
എന്‍റെ സാന്നിദ്ധ്യം
ഒരു കവിള്‍ വെള്ളത്തിലും താഴെ.
Subscribe to:
Posts (Atom)