Saturday, 16 November 2013

ഓഹരി

ഒരേ മധു ചഷകത്തിനരികു
നുകരുന്നവര്‍.
പല പേരില്‍
രൂപങ്ങളില്‍
നമ്മള്‍
ഒരൊറ്റ ഒരാള്‍.
ഒരു കഥ.
ഞാന്‍ ചുണ്ട് ചേര്‍ക്കാത്ത
ഉടഞ്ഞ വക്കുകളില്‍
മുത്തി ചിറി മുറിഞ്ഞു
പൊടിഞ്ഞ ചോരയില്‍
കേട്ടിട്ടില്ലാത്ത
കഥ പറഞ്ഞ-,
ജീവിച്ച-വര്‍ക്ക്
ഇന്ന്, ഈ രാത്രി
എന്‍റെ ഉന്മാദ ഓഹരി

No comments:

Post a Comment